കോങ്ങാട്: പെരിങ്ങോട് മാമ്പുഴ മദ്ദള കലാകാരൻ പാതാക്കര ഉണ്ണികൃഷ്ണൻ (62) നിര്യാതനായി. പരേതരായ പാതാക്കര രാമൻ മന്ദാടിയാരുടെയും പാറു അമ്മയുടെയും മകനാണ്. കേരളത്തിലെ ഉത്സവങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു. ഭാര്യ: അംബിക. മക്കൾ: അജിത്, ഗോകുൽ, രാജൻ. മരുമക്കൾ: ഗിരീഷ് കുമാർ, കീർത്തിക. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തിരവില്വാമല ഐവർമഠത്തിൽ.