ചെറുതുരുത്തി: യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുള്ളൂർക്കര സ്റ്റാർ പൈപ്പ് കമ്പനിക്ക് സമീപം താമസിക്കുന്ന പൊറ്റേക്കാട്ടിൽ വീട്ടിൽ ചന്ദ്രന്റെ മകൻ ഷാജേന്ദ്രനാണ് (44) മരിച്ചത്. പുറത്ത് പോയ അച്ഛൻ തിരികെയെത്തിയപ്പോഴാണ് മുറിയിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. സംഭവസമയം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. വെൽഡിങ് തൊഴിലാളിയാണ്. പൊലീസ് എത്തി നടപടി സ്വീകരിച്ച് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഗൾഫിലെ സഹോദരി വന്നതിനുശേഷം വെള്ളിയാഴ്ച സംസ്കരിക്കും. മാതാവ്: പരേതയായ വിലാസിനി, ഭാര്യ: രനിത, മകൾ: നിരഞ്ജന.