കൊടകര: ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന മധ്യവയസ്കന് മരിച്ചു. പുലിപാറകുന്ന് തോട്ടത്തില്‍ ഷിബുവാണ് (48) മരിച്ചത്. ശനിയാഴ്ച പുലിപ്പാറകുന്നിൽ സ്വകാര്യ ബസിടിച്ച് പരിക്കേറ്റതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിവാഹിതനാണ്.