പത്തനംതിട്ട: തമിഴ്നാട് മുൻ ഗവര്‍ണര്‍ ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സഹോദരൻ പേട്ട അണ്ണാവീട്ടില്‍ എം. ഹബീബ് മുഹമ്മദ് (റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍, കൃഷിവകുപ്പ് -85) നിര്യാതനായി. ഭാര്യ: ഐഷാബീവി. മക്കള്‍: ഹഫീസ് മുഹമ്മദ് (ജഡ്ജി, മാവേലിക്കര കുടുംബകോടതി), ഡോ. ഷഹനാസ് (യു.കെ). മരുമക്കള്‍: ഡോ. ഷീബ (ലൈഫ് ലൈന്‍, അടൂര്‍), ഡോ. റിയാസ് (യു.കെ). മറ്റ് സഹോദരങ്ങൾ: കുല്‍സം ബീവി, മുന്‍ കേന്ദ്രമന്ത്രി ഡോ. വി.എ. സെയ്ത് മുഹമ്മദിന്റെ ഭാര്യ സാറാബീവി, റസിയ ബീവി, ഹനീഫ ബീവി (ഇരുവരും റിട്ട. എച്ച്.എം), ഡോ. ഫസിയ, പരേതനായ എം. മൈതീന്‍ സാഹിബ് (റിട്ട. ഡിവൈ.എസ്.പി). ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് പത്തനംതിട്ട ടൗണ്‍ ജമാഅത്ത് ഖബര്‍സ്ഥാനില്‍.