മാനന്തവാടി: മുസ്ലിം ലീഗ് നേതാവ് മാനന്തവാടി വള്ളിയൂർക്കാവ് റോഡിലെ വി.സി. അമ്മദ് (വൈശ്യൻ-69) നിര്യാതനായി. ഗായകനായ ഇദ്ദേഹം മാനന്തവാടി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി, ടൗൺ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ആയിഷ. മക്കൾ: സുലൈഖ, ഷാഹിദ, സുമയ്യ, സിയാദ്, സുൽഫത്ത്. മരുമക്കൾ: സക്കീർ ഹുസൈൻ (തലപ്പുഴ 44), നജീബ് (മാനന്തവാടി), ഹമീദ് (കുറ്റ്യാടി), ഷറഫുദ്ദീൻ (മുട്ടിൽ).