വടശേരിക്കര: കാണാതായ ആളുടെ മൃതദേഹം പമ്പാനദിയിൽ നിന്നും കണ്ടെത്തി. വ്യാഴാഴ്ച്ച ഉച്ചയോടെ വടശേരിക്കരയിൽ നിന്നും കാണാതായ പേഴുംപാറ കുന്നിനിയിൽ നിഷാദ് (ബഷീർ-46 )ന്റെ മൃതദേഹമാണ് പമ്പാ നദിയിലെ റാന്നി വലിയപാലത്തിന് സമീപം കൊട്ടാരത്തിൽ കടവിൽനിന്നും വെള്ളിയാഴ്ച്ച രണ്ടുമണിയോടെ കണ്ടെത്തിയത്. വ്യാഴാഴ്ച്ച ഉച്ചയോടെ സഹോദരിയുടെ മകളോടൊപ്പം വടശേരിക്കര ടൗണിലെത്തിയ നിഷാദിനെ പിന്നീട് കാണാതാകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വടശേരിക്കര പാലത്തിനു സമീപമുള്ള കല്ലാറിലെ കുളിക്കടവിൽ നിന്നും പേഴ്സും മൊബൈൽ ഫോണും ഉപയോഗിച്ചിരുന്ന വസ്ത്രവും കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് രാത്രി ഏറെ വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. റാന്നി റാപിഡ് റെസ്ക്യു ടീമും ഈരാറ്റുപേട്ട ടീം നന്മ കൂട്ടവും നടത്തിയ തിരച്ചിലിലാണ് റാന്നി പാലത്തിനു സമീപത്തുനിന്നും മൃതദേഹം കണ്ടെത്തിയത്. കബറടക്കം ശനിയാഴ്ച്ച 12 നു പേഴുംപാറ ജുമാമസ്ജിദിൽ.