തൃശൂർ: പരിസ്ഥിതി സംരക്ഷണ പ്രവർത്തകനും ഹെറിട്ടേജ് അനിമൽ ടാസ്ക്ഫോഴ്സ് ജനറൽ സെക്രട്ടറിയുമായ വി.കെ. വെങ്കിടാചലത്തിന്റെ മാതാവ് ഇ.ആർ. ജാനകിയമ്മാൾ (92) നിര്യാതയായി. പരേതനായ വിമുക്ത ഭടൻ വി.എൻ. കൃഷ്ണയ്യരുടെ ഭാര്യയാണ്. സ്വാതന്ത്ര്യ സമര സേനാനിയും വടക്കുന്നാഥ ക്ഷേത്രത്തിലെ പാട്ടാളിയും ആയിരുന്ന എലവത്തൂർ രാമസ്വാമി അയ്യരുടെയും ഭാഗ്യലക്ഷ്മിയുടെയും മകളാണ്. മറ്റു മക്കൾ: വി.കെ. നാരായണൻ, വി.കെ. രാമസ്വാമി, വി.കെ. അലമേലു. മൃതദേഹം മെഡിക്കൽ കോളജിന് കൈമാറി..