കുഴൽമന്ദം: ഗൃഹനാഥനെ ക്ഷേത്രക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കുളവൻ മുക്ക് പൂളയ്ക്കൽ വീട്ടിൽ രാജനെയാണ് (62) കുഴൽമന്ദം അഴകത്തമ്പലക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ അഞ്ചരക്ക് ക്ഷേത്രത്തിൽ കുളിക്കാൻ വന്നവരാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുഴൽമന്ദം പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ: ഓമന. മക്കൾ: സംഗീത, സജിത, സനിത. മരുമക്കൾ: സുരേഷ്, മണികണ്ഠൻ, പരേതനായ വില്വാദ്രിനാഥൻ. സഹോദരങ്ങൾ: ചന്ദ്രൻ, കുഞ്ഞുലക്ഷ്മി.