തിരുവല്ല: ചലച്ചിത്ര -സീരിയൽ നടൻ നെടുമ്പ്രം ഗോപി (വി.ആർ. ഗോപിനാഥൻ പിള്ള -83) നിര്യാതനായി. റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനാണ്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച രാവിലെ എട്ടോടെയായിരുന്നു അന്ത്യം. മമ്മൂട്ടി നായകനായ കാഴ്ച എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്. പ്രായാധിക്യത്താലുള്ള രോഗങ്ങളാൽ ഏതാനും മാസമായി ചികിത്സയിലായിരുന്നു. നിരവധി സിനിമകളിലും സീരിയലുകളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യ: കമലമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, ഡി.ബി എച്ച്.എസ്, കാവുംഭാഗം). മക്കൾ: സുനിൽ ജി. നാഥ്, സുനിത, സുബിത. മരുമക്കൾ: പ്രദീപ് പിള്ള, അജിത് കുമാർ. സംസ്കാരം ബുധനാഴ്ച നാലിന് ഉണ്ടപ്ലാവ് കാർത്തിക വീട്ടുവളപ്പിൽ.