തൃപ്രയാർ: വലപ്പാട് കോതകുളത്തിന് സമീപം അമ്പലത്ത് വീട്ടിൽ അബൂബക്കർ (65) നിര്യാതനായി. പതിറ്റാണ്ടുകൾക്ക് മുമ്പ് വീടുവിട്ടുപോയതായിരുന്നു. രണ്ടാഴ്ച മുമ്പ് കോഴിക്കോട്ട് അവശനിലയിൽ കണ്ടെത്തി നാട്ടിൽ എത്തിക്കുകയായിരുന്നു. ശാരീരിക അവശത കാരണം കൊടുങ്ങല്ലൂർ ദയചാരിറ്റബിൾ ട്രസ്റ്റിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചയാണ് മരിച്ചത്. പരേതയായ ആമിനയാണ് മാതാവ്. സഹോദരങ്ങൾ: ഇസ്മായിൽകുട്ടി, സലാം, സെയ്തുമുഹമ്മദ്, അബ്ദുറഹ്മാൻ, ഖദീജ, നബീസ.