വടക്കേക്കാട്: കൊച്ചനൂർ പരേതനായ എട്ടൊന്നിൽ അമ്മു മുസ്ലിയാരുടെ മകൻ മുഹമ്മദ് (മാമദ് -70) കുഴഞ്ഞുവീണ് മരിച്ചു. കൊച്ചന്നൂർ മില്ലിനു സമീപം കെട്ടിട നിർമാണ സാമഗ്രികൾ വിൽക്കുന്ന കടയുടമയാണ്.
വ്യാഴാഴ്ച രാവിലെ കടയുടെ മുന്നിൽ സംസാരിച്ചു നിൽക്കേയാണ് കുഴഞ്ഞുവീണത്. ഭാര്യ: ഊക്കയിൽ സഫിയ. മകൾ: സുമയ്യ. മരുമകൻ: സാലിഹ്.