മണ്ണുത്തി: രാവിലെ നടക്കാനിറങ്ങിയ ഗൃഹനാഥന് കുഴഞ്ഞുവീണ് മരിച്ചു. മുളയം തേക്കാനത്ത് ചേറൂക്കാരന്‍ ലാസറിന്റെ മകന് വിന്‍സന്റാണ് (61) മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചയാണ് സംഭവം. നടക്കാനിറങ്ങിയ ഇദ്ദേഹത്തെ വലക്കാവില്‍ റോഡരികിൽ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മാതാവ്: മറിയം. ഭാര്യ: ബീന. മക്കള്‍: ലാസര്‍, ബിന്സന്. സംസ്കാരം വെള്ളിയാഴ്ച 3.30ന് മുളയം സെന്റ് പാട്രിക് പള്ളി സെമിത്തേരിയില്‍.