പട്ടിക്കാട്: മുടിക്കോട് സെന്ററില്‍ കാറും സ്കൂട്ടറും കുട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. പട്ടിക്കാട് എടപ്പാലം തെക്കേക്കര വീട്ടില്‍ പരേതനായ ജോസിന്റെ മകന് ജിനു (36) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11ഓടെ ദേശീയപാത കുറുകെ കടക്കുന്നതിനിടയില്‍ ഇവരുടെ സ്കൂട്ടറില്‍ കാര്‍ ഇടിക്കുകയായിരുന്നു. ചാത്തുംകുളം സ്വദേശി സുഭാഷിനെ പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭാര്യ: ഡോഫി. മക്കള്‍: അനുഗ്രഹ, ആദില്‍.