ചെറുതുരുത്തി: രണ്ടുദിവസം മുമ്പ് കാണാതായ കുടുംബനാഥനെ പാടശേഖരത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ദേശമംഗലം ആറങ്ങോട്ടുകര കള്ളിക്കുന്ന് കോളനി വീട്ടിൽ വേലായുധനെയാണ് (56) വെള്ളിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ട് കൃഷിസ്ഥലത്ത് പോയി വരാം എന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയതാണ്. ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: ഇന്ദിര. മക്കൾ: രാജേഷ്, രമേഷ്, രാജി. മരുമക്കൾ: സൂര്യ, ശരണ്യ, സുഭാഷ്.