അന്തിക്കാട്: ബസ് യാത്രക്കിടെ യാത്രക്കാരി കുഴഞ്ഞുവീണ് മരിച്ചു. കിഴുപ്പിള്ളിക്കര കാളകൂടത്ത് ബാബുവിന്റെ ഭാര്യ ഓമനയാണ് (50) മരിച്ചത്. ശനിയാഴ്ച രാവിലെ കിഴുപ്പിള്ളിക്കരയിൽനിന്ന് ബസിൽ കയറിയ ഇവർ 11.50ഓടെ ബസ് പെരിങ്ങോട്ടുകര ഷെഡ് പരിസരത്ത് എത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ബസിലെ യാത്രക്കാരിയായിരുന്ന വാർഡ് അംഗം മിനി ജോസിന്റെ നേതൃത്വത്തിൽ പഴുവിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.