തിരുവില്വാമല: പാമ്പാടി ഭാരതപ്പുഴയിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. പട്ടിപറമ്പ് കൊഴിച്ചുണ്ടിൽ ശിവശങ്കരന്റെ (79) മൃതദേഹമാണ് ശനിയാഴ്ച ഭാരതപ്പുഴയുടെ മായന്നൂർ ഭാഗത്ത് പാലത്തിനടുത്ത് കണ്ടെത്തിയത്. പാലക്കാട് മണ്ണൂരിൽ സഹോദരിയുടെ വീട്ടിൽ കഴിഞ്ഞിരുന്ന ശിവശങ്കരൻ കഴിഞ്ഞ ഒമ്പതിന് പാമ്പാടിയിലേക്ക് വന്നിരുന്നു. പിന്നീട് ഐവർ മഠം കടവിൽനിന്ന് ശിവശങ്കരനെ കാണാതാവുകയായിരുന്നു. തുടർന്ന് പൊലീസും അഗ്നിരക്ഷസേനയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഭാര്യ: പരേതയായ സുബ്ബലക്ഷ്മി. മക്കൾ: പ്രേമ, ശോഭ, അനിൽ. മരുമക്കൾ: ഗോപിനാഥൻ, സുമിത്ര, പരേതനായ ശേഖരൻ.