തിരുവനന്തപുരം: കവടിയാർ ജവഹർ നഗർ ബി.എൻ.ആർ.എ എട്ട് പത്മയിൽ റിട്ട. എസ്.പി സി. രാജഗോപാൽ (69) നിര്യാതനായി. വിവിധ ജില്ലകളിൽ എസ്.ഐ, സി.ഐ, ഡിവൈ.എസ്.പി തസ്തികകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2008ൽ ഐ.പി.എസ് ലഭിച്ച രാജഗോപാൽ പൊലീസ് ട്രെയിനിങ് കോളജ് വൈസ് പ്രിൻസിപ്പൽ, പ്രിൻസിപ്പൽ, പൊലീസ് ആസ്ഥാനത്തെ പബ്ലിക് ഗ്രിവൻസ് വിഭാഗം, എൻ.ആർ.ഐ സെൽ എസ്.പി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. കൊല്ലം റൂറൽ പൊലീസ് ആദ്യ എസ്.പി ആയിരുന്നു. കോട്ടയം എസ്.പിയായി വിരമിച്ചു.ഭാര്യ: പത്മ. മക്കൾ: പ്രിയ, ലക്ഷ്മി (ഇരുവരും സോഫ്റ്റ്വെയർ എൻജിനീയർ, അമേരിക്ക). മരുമക്കൾ: പ്രശാന്ത്, സച്ചിൻ (അമേരിക്ക). തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം പൊതുദർശനത്തിനു ശേഷം വൈകീട്ട് 4.30ന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും.