പാറശ്ശാല: ഗൃഹനാഥനെ വീട്ടിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. പൊഴിയൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ പഴയ ഉച്ചക്കടക്ക് സമീപം കാക്കവിള ചൂരക്കാവിള വീട്ടില്‍ സി. യേശുദാസ് ജോണ്‍ (47) ആണ് മരിച്ചത്. സമീപത്തുനിന്ന് ഇരുമ്പ് മുറിക്കുന്ന കട്ടര്‍ കണ്ടെത്തി. കട്ടര്‍ ഉപയോഗിച്ച് കഴുത്തറുത്ത് ആത്മമഹത്യ ചെയ്തതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊഴിയൂര്‍ പൊലീസ്.ഞായറാഴ്ച രാവിലെ വീട്ടിന്റെ അടുക്കളയിൽ മകനാണ് മൃതദേഹം ആദ്യം കണ്ടത്. ഒരുവര്‍ഷം മുമ്പ് യേശുദാസന്റെ ഭാര്യ അനിത മരിച്ചതിന്റെ മനോവിഷമത്തിലായിരുന്നു. ചങ്ങം ഒന്നിന് സഹോദരിയോട് ഓണസമയത്ത് കാണില്ലെന്നും ദീര്‍ഘദൂരയാത്ര പോവുകയാണെന്ന് പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. മക്കള്‍: ജോമോന്, സിജിത്ത്, സിജിൻ. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറും.