തിരുവനന്തപുരം: ഐ.എൻ.ടി.യു.സി സ്ഥാപക നേതാവും മേഖല പ്രസിഡന്റും ഡി.സി.സി മെംബറുമായ കുടപ്പനമൂട് പി.വി ഹൗസിൽ കൊടപ്പനമൂട് ഹനീഫ (72) നിര്യാതനായി. ജമാഅത്ത് കൗൺസിൽ പാറശ്ശാല മണ്ഡലം പ്രസിഡന്റ്, കണ്ണന്നൂർ എൽ.പി സ്കൂൾ പി.ടി.എ പ്രസിഡന്റ്, െകാടപ്പനമൂട് കൈരളി ഗ്രന്ഥശാല പ്രസിഡന്റ്, െകാടപ്പനമൂട് മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റ്, ജമാഅത്ത് ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഭാര്യ: ജമീല ബീവി. മക്കൾ: നജീബ് (ദുബൈ), നവാസ് (ദുബൈ). മരുമക്കൾ: ജുനൈദാ നജീബ്, സബിദ നവാസ്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ശശി തരൂർ എം.പി തുടങ്ങിയവർ അനുശോചിച്ചു.