പാലക്കാട്: വയോധികയെ ഒഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണാടി ഞായറാഴ്ചക്കാവ് കരുമന്റെ മകൾ ദൈവാനിയാണ് (65) മരിച്ചത്. അവിവാഹിതയാണ്. ബുധനാഴ്ച മുതൽ ഇവരെ കാണാതായിരുന്നു. തിങ്കളാഴ്ച രാവിലെ നാട്ടുകാരാണ് വീടിന് നൂറ് മീറ്റർ അകലെ പാഴ്ചെടികളും പുല്ലും നിറഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.