ചെറുതുരുത്തി: തിരുവനന്തപുരം ഫൈൻ ആർട്സ് കോളജ് ചിത്രകല മുൻ അധ്യാപകനും രാജാ രവിവർമ സെന്റർ ഓഫ് എക്സലൻസ് ഓണററി ഡയറക്ടറുമായ പാഞ്ഞാൾ പഞ്ചായത്തിലെ പൈങ്കുളം കൂടലാറ്റുപുറത്ത് ചിത്രഭാനു നമ്പൂതിരിപ്പാട് (70) നിര്യാതനായി. ‘ഗ്രേറ്റ് പെയിന്റേഴ്സ് ഓഫ് ദ വേൾഡ്’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. ഭാര്യ: നിലയങ്ങോട്ട് പ്രേമ അന്തർജനം മകൻ: റിത്വിക് (കാനഡ). മരുമകൾ: അമൃത കുറൂർ (കാനഡ). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് പൈങ്കുളം കൂടലാറ്റുപുറത്ത് വീട്ടുവളപ്പിൽ.