മല്ലപ്പള്ളി: വീടിനുസമീപത്തെ തോട്ടിൽ കുളിക്കാൻ പോയ ഗൃഹനാഥനെ മരിച്ചനിലയിൽ കണ്ടെത്തി. കുളത്തൂർ നെടുമ്പാല പുത്തൻവീട്ടിൽ ശിവശങ്കരപ്പിള്ളയാണ് (75) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറോടെ കുളിക്കാൻ പോയ ശിവശങ്കരപ്പിള്ള ഏറെ വൈകിയിട്ടും തിരിച്ചെത്താതിരുന്നതിനെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ തോടിനോട് ചേർന്ന വയലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: അനീഷ്, ലേഖ. മരുമകൻ: സുധീർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.