തിരുവനന്തപുരം: നന്തന്‍കോട് വൈ.എം.ആര് ജങ്ഷന് പുഷ്പിതയില് കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പരേതനായ പ്രഫ. ജെ.റോസ്ചന്ദ്രന്റെ ഭാര്യ പ്രഫ. സുമിത്ര റോസ്ചന്ദ്രന്‍ (89) നിര്യാതയായി. വിവിധ എന്‍.എസ്.എസ് കോളജുകളില്‍ അധ്യാപികയായിരുന്നു. തിരുവനന്തപുരം എം.ജി കോളജില്‍നിന്നാണ് വിരമിച്ചത്. സുവിശേഷകനും ക്രിസ്തീയ ഭക്തിഗാന രചയിതാവും സംഗീതജ്ഞനുമായ മോശവത്സലം ശാസ്ത്രിയാരുടെ ചെറുമകളും പ്രശസ്ത സംഗീതജ്ഞന് ജെ. ജോണിന്റെ മകളുമാണ്. മക്കള്‍: സുരേഷ്ചന്ദ്രന്‍, ഡോ. സുശീല്‍ ചന്ദ്രന്, രാജേഷ് ചന്ദ്രന്. മരുമക്കള്‍: മല്ലിക സുരേഷ്, ഡോ. പ്രിയാമണി, ആരതി ചന്ദ്രന്. സഹോദരങ്ങള്‍: പരേതരായ ജോണ്‍ പ്രസാദ്, ഡോ. ജോണ്‍ സിന്‍ഹ, ഡോ. പുഷ്പിത ജോണ്‍. സംസ്കാരം വ്യാഴാഴ്ച.