കഴക്കൂട്ടം: സംസ്ഥാന ഉപഭോക്തൃ കമീഷന്റെ ആദ്യ സെക്രട്ടറിയും സിവിൽ സപ്ലൈസ് വകുപ്പിൽ കൺട്രോളർ ഓഫ് റേഷനിങ്ങുമായിരുന്ന ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യക്കുസമീപം ട്രാൻസിറ്റ് ഹൗസിൽ പി. കെനിൽ സ്റ്റീഫൻ (87) നിര്യാതനായി. ‘മേവില്ല’ എന്ന തൂലികാനാമത്തിൽ ചെറുകഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഭാര്യ: പരേതയായ റിട്ട. തഹസിൽദാർ പി. കോർഡിയൽ. മക്കൾ: സെന്റ് ജോയി (ആർ.ബി.ഐ മുംബൈ), ഫൈന ജസ്റ്റിൻ (ജി.എസ്.ടി വകുപ്പ്), ഷില്ലർ സ്റ്റീഫൻ (ചീഫ് റിപ്പോർട്ടർ, മലയാള മനോരമ). മരുമക്കൾ: ജോയി കുന്നേക്കാടൻ (കാലടി), ജസ്റ്റിൻ ജോസഫ് (സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ്), ഷിജി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കഴക്കൂട്ടം ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.