മുളങ്കുന്നത്തുകാവ്: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തൃശൂർ -ഷൊർണൂർ സംസ്ഥാന പാതയിൽ മുളങ്കുന്നത്തുകാവ് അമ്പലനടയിൽ നടന്ന അപകടത്തിൽ അമ്മാടം കുരുതുകുളങ്ങര പെല്ലിശ്ശേരി ടോണിയുടെ മകൻ അലക്സ് (22) ആണ് മരിച്ചത്. അത്താണിയിലുള്ള കൂട്ടുകാരനെ വീട്ടിലാക്കി മടങ്ങവേ ചൊവ്വാഴ്ച രാത്രി 8.20ന് മുളങ്കുന്നത്തുകാവ് ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ഉടൻ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്ച പുലർച്ച യുവാവ് മരിച്ചു. വിയ്യൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മാതാവ്: ഷിറോ. സഹോദരൻ: ഡാനിയേൽ.