തിരുവനന്തപുരം: ചലച്ചിത്ര സംവിധായകൻ ഷാജി കൈലാസിന്റെ മാതാവ് കുറവന്‍കോണം കൈരളിനഗര്‍ കെ.എന്‍.ആര്.എ-69 തേജസ്സില്‍ പരേതനായ എസ്. ശിവകുമാരന് നായരുടെ (റിട്ട. എക്സിക്യൂട്ടിവ് എൻജിനീയര്‍, പൊതുമരാമത്തുവകുപ്പ്) ഭാര്യ ജാനകി.എസ്.നായര്‍ (88) നിര്യാതയായി. മറ്റ് മക്കള്‍: എസ്. കൃഷ്ണകുമാര്‍ (ബിസിനസ്), ശാന്തി ജയശങ്കര്‍, പരേതയായ ഗീത രതീഷ്. മരുമക്കള്‍: ചിത്ര ഷാജി (ആനി), പരേതനായ ജയശങ്കര്‍ (അപ്പോളോ ടയേഴ്സ്), ആര്. രതീഷ് (ഗുജറാത്ത്). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.