അടൂർ: ഇളമണ്ണൂർ സതീഷ് ഭവനിൽ ടി. കുട്ടപ്പന്റെ (റിട്ട. പോസ്റ്റൽ അക്കൗണ്ടന്റ്, തിരുവനന്തപുരം) ഭാര്യ സരസമ്മ കുട്ടപ്പൻ (68) നിര്യാതയായി. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റാണ്. സി.പി.എം അടൂർ താലൂക്ക് കമ്മിറ്റി അംഗം, കൊടുമൺ ഏരിയ കമ്മിറ്റി അംഗം, പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം, അടൂർ സർക്കിൾ സഹകരണ യൂനിയൻ മെംബർ, അടൂർ ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ സഹകരണ സംഘം ബോർഡ് അംഗം, മഹിള അസോസിയേഷൻ കൊടുമൺ ഏരിയ പ്രസിഡന്റ്, കെ.എസ്.കെ.ടി.യു ജില്ല കമ്മിറ്റി അംഗം, ബാലസംഘം രക്ഷാധികാരി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. മക്കൾ: പരേതനായ കെ. സതീഷ് കുമാർ, കെ.കെ. വീരേന്ദ്രകുമാർ (സി.പി.എം ഇളമണ്ണൂർ ലോക്കൽ കമ്മിറ്റി മുൻ അംഗം), കെ.എസ്. ശ്രീകുമാർ. മരുമക്കൾ: മീനാക്ഷി, ശാരിക. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.