ഇരിങ്ങാലക്കുട: ആളൊഴിഞ്ഞ വീടിനു പിറകിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. കാട്ടൂർ നെടുമ്പുര ലേബർ സെന്ററിനടുത്ത് ചിറ്റിലപ്പിള്ളി വീട്ടിൽ ഔസേപ്പിന്റെ മകൻ ബിജുവാണ് (43) മരിച്ചത്. ഇരിങ്ങാലക്കുട-കാട്ടൂർ റോഡിൽ ബിവറേജസ് കോർപറേഷനടുത്ത വഴിയിലെ വീടിന്റെ പിറകിലാണ് പരിസരവാസികൾ മൃതദേഹം കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസിന്റെ നേതൃത്വത്തിൽ മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബിജു അവിവാഹിതനാണ്.