അതിരപ്പിള്ളി: വീടിന് മുകളിൽ ഷീറ്റ് മേയുന്നതിനിടെ തൊഴിലാളി വീണ് മരിച്ചു. പടിഞ്ഞാറേ ചാലക്കുടി മൂഞ്ഞേലി മൂരിക്കാട്ടില് ശങ്കരന്റെ മകന് സുരേഷാണ് (52) മരിച്ചത്. കഴിഞ്ഞ ദിവസം വെട്ടിക്കുഴി ഭാഗത്തെ വീട്ടിൽ ജോലി ചെയ്യുന്നതിനിടെയാണ് അപകടം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: സുമതി. മക്കള്‍: രേഷ്മ, രഞ്ജന.