ചാലക്കുടി: ദേശീയ പാതയിൽ പോട്ട മേൽപാലത്തിൽ നിന്ന് വീണ് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. മേലൂർ-കുന്നപ്പിള്ളി കൈപ്പിള്ളി ഗംഗാധരന്റെ മകൻ ബാലു (37) ആണ് മരിച്ചത്. തൃശൂർ ചെമ്മണ്ണൂർ ജ്വല്ലറിയിലെ ജീവനക്കാരനായ ബാലു ശനിയാഴ്ച രാത്രി 11.30 ഓടെ ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. പോട്ട മേൽപാലത്തിന് വശത്ത് റോഡിൽ കിടന്ന ടയറിൽ തട്ടി ബൈക്ക് നിയന്ത്രണം വിടുകയായിരുന്നു. മേൽപാലത്തിന് താഴെ സർവിസ് റോഡിലേക്ക് തെറിച്ചു വീണ് ഗുരുതര പരിക്കേറ്റ ഇയാളെ നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. മാതാവ്: ബീന. ഭാര്യ: പ്രിയങ്ക. മക്കൾ: സൗപർണിക, ബാല, സാകേത്.