പന്തളം: ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. കുളനട ഉള്ളന്നൂർ ടിന്റു ഭവനത്തിൽ മാമ്മൻ ജേക്കബാണ് (62) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറിന് കുളനട വില്ലേജ് ഓഫിസിന് സമീപം കൊല്ലശ്ശേരിപടിയിലാണ് അപകടം. കാൽനടയായി പോകുമ്പോൾ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: മോളി. മക്കൾ: ടിന്റു, ടിബിൻ. മരുമകൻ: ജുബിൻ ഫിലിപ്പ്.