വർക്കല: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. വെട്ടൂർ വെന്നിക്കോട് വലയന്റെകുഴി കുന്നിൽ ചരുവിള വീട്ടിൽ ശിവപ്രകാശ് ആണ് (42) മരിച്ചത്. 18 ന് ഉച്ചക്ക് മൂന്നോടെ പരവൂരിന് സമീപം പുത്തൻകുളത്തായിരുന്നു അപകടം. ജോലി കഴിഞ്ഞ് വർക്കല ഭാഗത്തേക്ക് ബൈക്കിൽ വരവേ എതിരേ വന്ന കാറിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ശിവപ്രകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചികിത്സയിൽ കഴിയവെ കഴിഞ്ഞ ദിവസം മരണപ്പെടുകയുമായിരുന്നു. പരവൂർ സപ്ലൈകോയിലെ ചുമട്ടുതൊഴിലാളിയാണ് ശിവപ്രകാശ്. ഭാര്യ: പ്രിയ. മകൻ: ശിവാനന്ദൻ.