ചാലക്കുടി: ദേശീയപാതയിൽ നഗരസഭ ജങ്ഷനിൽ ടാങ്കർ ലോറി ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. പോട്ട നൊച്ചുവളപ്പിൽ ലോനപ്പനാണ് (75) മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.30ഓടെ സിഗ്നൽ ജങ്ഷനിൽ സൈക്കിളിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ലോനപ്പനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചക്ക് 12ഓടെ മരിച്ചു.