അഴീക്കോട്: റിട്ട. അധ്യാപകൻ പരേതനായ പടിഞ്ഞാറേ വീട്ടിൽ മുഹമ്മദ് സാലിയുടെ ഭാര്യ എസ്.എം. സുബൈദ (75) നിര്യാതയായി. എറിയാട് പഞ്ചായത്ത് മുൻ പ്രസിഡന്റാണ്. ജില്ല പഞ്ചായത്ത് അംഗം, ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല ജോ. സെക്രട്ടറി, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: സുനിൽ (മസ്കത്ത്), സീന (മുൻ മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗം), സജ്ന (സിവിൽ സപ്ലൈസ്, ഇരിഞ്ഞാലക്കുട), സോഫി (അംഗൻവാടി വർക്കർ), സപ്ന (ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം). മരുമക്കൾ: അഷ്റഫ് പൂവത്തിങ്കൽ (സി.ഐ.ടി.യു മത്സ്യത്തൊഴിലാളി യൂനിയൻ ജില്ല കമ്മിറ്റി അംഗം), നൗഷാദ്, അമീർ, റഷീദ് (വേലൂർ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്).