പന്നിത്തടം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. നീണ്ടൂർ തകിടിയിൽ വീട്ടിൽ ജോർജാണ് (തങ്കച്ചൻ -54) മരിച്ചത്. കഴിഞ്ഞ 23ന് രാവിലെ ഒമ്പതോടെ പന്നിത്തടം സെന്ററിലാണ് അപകടമുണ്ടായത്. പ്ലസ് ടു വിദ്യാർഥിയായ മകളെ സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ കുന്നംകുളം ഭാഗത്തുനിന്ന് വന്ന കാർ ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് തലക്കും കൈക്കും ഗുരുതര പരിക്കേറ്റ ജോർജ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന മകൾ ക്രിസ്റ്റീനക്കും (16) പരിക്കേറ്റിരുന്നു. എരുമപ്പെട്ടി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ജെസി. മക്കൾ: നിഖിത, ക്രിസ്റ്റീന. സംസ്കാരം വ്യാഴാഴ്ച വെള്ളറക്കാട് സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് പള്ളി സെമിത്തേരിയിൽ.