കോട്ടായി: കോട്ടായി പെരുംകുളങ്ങര പല്ലൂക്കാവ് പുതപ്പറമ്പ് പി.ടി. ഉണ്ണികൃഷ്ണനെ (55) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചക്ക് 12ന് തേനൂർ കോട്ടായി റോഡിനു സമീപമാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. ഇദ്ദേഹത്തിന്റെ വാഹനം റെയിൽവേ പാളത്തിനുസമീപം നിർത്തിയിട്ട നിലയിൽ കണ്ടെത്തി. പഞ്ചായത്ത് കുടിവെള്ള വിതരണ വാൾവ് ഓപറേറ്ററാണ്. ഭാര്യ: ലളിത. മക്കൾ: ഗോപിക, അജിത്. മരുമകൻ: രമേശ് മകര. പൊലീസ് ഇൻക്വസ്റ്റ് നടത്തി.