വെഞ്ഞാറമൂട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നെല്ലനാട് കണിക്കോണത്ത് വീട്ടില്‍ പി. ചന്ദ്രശേഖരന് നായര്‍ (72 ) നിര്യാതനായി. നെല്ലനാട് ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റാണ്. നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ്, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, 17 വര്‍ഷക്കാലം നെല്ലനാട് പഞ്ചായത്ത് അംഗം, വെഞ്ഞാറമൂട് ഹൗസിങ് കോഓപറേറ്റിവ് സൊസൈറ്റി, വെഞ്ഞാറമൂട് സർവിസ് സഹകരണ സംഘം ഡയറക്ടര്‍ ബോർഡംഗം, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, ഡി.സി.സി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. നെല്ലനാട് പഞ്ചായത്ത് ഓഫിസില്‍ പൊതു ദര്‍ശനത്തിനു വെച്ച മൃതദേഹത്തില്‍ നൂറു കണക്കിനു പേര് അന്ത്യോപചാരമര്‍പ്പിച്ചു. ഭാര്യ. വിജയമ്മ. മക്കള്‍: അനുപമ, അര്‍ച്ചന. മരുമക്കള്‍: സുബിന്, രഞ്ജിത്.