തൃശൂര്‍: പൂത്തോളില്‍ ഹിന്ദുസ്ഥാന്‍ ലൈനില്‍ ടെലികോം ഉദ്യോഗസ്ഥനായിരുന്ന മൂക്കോനില് രാമചന്ദ്രന് (എം.ആര്.സി -86) നിര്യാതനായി. സി.പി.എം അന്തിക്കാട് ലോക്കല്‍ സെക്രട്ടറിയും മണലൂര്‍ ഏരിയ കമ്മിറ്റി അംഗവും അന്തിക്കാട് സഹകരണ ബാങ്ക് പ്രസിഡന്റുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ടെലികോം ജീവനക്കാരുടെ സംഘടനയായ എൻ.എഫ്.ടി.ഇ തൃശൂര്‍ ജില്ല സെക്രട്ടറി, സെന്‍ട്രല്‍ ഗവണ്മെന്റ് എംപ്ലോയീസ് കോഓഡിനേഷന്‍ കമ്മിറ്റി ചെയര്മാന് എന്നീ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ശാന്ത. മക്കള്‍: അഡ്വ. സി. മോഹനചന്ദ്രന്, വിനീത, ശുഭ (ചെന്നൈ), ലീന (ദുബൈ). മരുമക്കള്‍: ജയശ്രീകുട്ടി (കേന്ദ്രീയ വിദ്യാലയം, പുറനാട്ടുകര), അശോക് കുമാര്‍, സനില്‍ (സയന്റിഫിക് ഓഫിസര്‍, ഇന്ദിരാഗാന്ധി റിസര്‍ച് സെന്റര്‍ ഫോര്‍ ആറ്റമിക് എനര്‍ജി, ചെന്നൈ), രാമചന്ദ്രമേനോന്‍ (ദുബൈ).