വടക്കഞ്ചേരി: കിഴക്കഞ്ചേരി പറശ്ശേരി സരസ്വതി നിലയത്തിൽ സി. രാമകൃഷ്ണൻ (64) നിര്യാതനായി. സി.പി.എം പറശ്ശേരി ബ്രാഞ്ചംഗമാണ്. സി.പി.എം കിഴക്കഞ്ചേരി-2 മുൻലോക്കൽ കമ്മിറ്റി അംഗം, പട്ടികജാതി ക്ഷേമസമിതി വടക്കഞ്ചേരി ഏരിയ സെക്രട്ടറി, കിഴക്കഞ്ചേരി പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സരസ്വതി. മക്കൾ: രതീഷ്, രമേഷ്. മരുമക്കൾ: ബിൻസി, നീതു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.