ഇരിങ്ങാലക്കുട: അയിനിപ്പിള്ളി മനയ്ക്കൽ അഗ്നിശർമൻ നമ്പൂതിരി (89) നിര്യാതനായി. ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ് മുൻ പ്രസിഡന്റ്, ജയവിജയ കുറീസ് ആൻഡ് ട്രേഡ്സ് ചെയർമാൻ, ശ്രീ സംഗമം ട്രസ്റ്റ് ചെയർമാൻ, യോഗക്ഷേമസഭ തൃശൂർ ജില്ല മുൻ ട്രഷറർ, സോപാനം മാനേജിങ് പാർട്ണർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സാവിത്രി അന്തർജനം. മകൾ: ജ്യോതി അഗ്നിശർമൻ. മരുമകൻ: വിജയൻ കപ്പിയൂർ.