കയ്പമംഗലം: ഓട്ടോയിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തളിക്കുളം തളിക്കുളങ്ങര ക്ഷേത്രത്തിന് പടിഞ്ഞാറ് തൊഴുത്തുംപറമ്പിൽ രവീന്ദ്രന്റെ ഭാര്യ ലളിത (67) ആണ് മരിച്ചത്. ആഗസ്റ്റ് 21ന് മൂന്നുപീടിക അറവുശാല പെട്രോൾ പമ്പിന് മുന്നിലായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ലളിത തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭർത്താവ് രവീന്ദ്രനും ഓട്ടോ ഡ്രൈവർ ഷിയാസും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ലളിതയുടെ മക്കൾ: റിജോയ്, ദിപ്തി. മരുമക്കൾ: സീന റിജോയ്, സതീഷ്.