പുതുനഗരം: പടിക്കൽ പാടത്ത് റോഡരികിൽ നിൽക്കുന്നതിനിടെ അമിത വേഗതയിൽ വന്ന ബൈക്കിടിച്ച് പരിക്കേറ്റയാൾ മരിച്ചു. പടിക്കൽപ്പാടം രവിയാണ് (48) മരിച്ചത്. സി.പി.എം പടിക്കൽപ്പാടം ബ്രാഞ്ച് സെക്രട്ടറിയാണ്. ഞായറാഴ്ച വൈകീട്ട് 5.15 ഓടെ ആയിരുന്നു അപകടം. ഗുരുതര പരിക്കേറ്റ രവിയെ യാക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പിതാവ്: ആറുമുഖൻ. മാതാവ്: വള്ളി. ഭാര്യ: സന്ധ്യ. മക്കൾ: ആര്യ, ആർഷ. സഹോദരങ്ങൾ: രാജി, ഗീത, ഗിരിജ. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ.