പീരുമേട്: ദേശീയപാത 183ൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. സീതത്തോട് കൊച്ചുപാറയിൽ ഗോപാലകൃഷ്ണന്റെ മകൻ രാഹുലാണ് (16) മരിച്ചത്. ബൈക്ക് ഓടിച്ച പിതാവ് ഗോപാലകൃഷ്ണനെ പരിക്കുകളോടെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച വൈകീട്ട് ആറിനാണ് സംഭവം. ബൈക്ക് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. രാഹുൽ ലോറിക്കടിയിൽപെട്ട് തൽക്ഷണം മരിച്ചു. പെരുവന്താനം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.