മറയൂർ: മറയൂർ ചന്ദന ഡിവിഷനിലെ കാന്തല്ലൂർ ഫോറസ്റ്റ് സ്റ്റേഷനിലെ എസ്.എഫ്.ഒ ജോലിക്കിടെ മരിച്ചു. അടിമാലി മച്ചുപ്ലാവിൽ പേക്ക്കല്ലിങ്കൽ വീട്ടിൽ ജോമോൻ തോമസാണ് (44) മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെ വനത്തിനുള്ളിൽ ജോലിക്കിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.