വെള്ളറട: സി.പി.ഐ ഒറ്റശേഖരമംഗലം ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറിയും മണ്ഡലം കമ്മിറ്റി അംഗവുമായ കെ. വിജയന് (50) നിര്യാതനായി. അവിവാഹിതനാണ്. എ.ഐ.വൈ.എഫ് ഒറ്റശേഖരമംഗലം ലോക്കല്‍ സെക്രട്ടറി, മണ്ഡലം ജോയന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. അഞ്ചുവര്‍ഷം ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പേരേക്കോണം വാര്‍ഡിനെ പ്രതിനിധാനം ചെയ്ത് ജനപ്രതിനിധിയായി. സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്, അഡ്വ. ജെ. വേണുഗോപാലന്‍ നായര്‍, അരുണ്‍ കെ.എസ്, അഡ്വ. കള്ളിക്കാട് ചന്ദ്രന് തുടങ്ങിയവർ അനുശോചിച്ചു.