റാന്നി: പമ്പാനദിയിലെ റാന്നി വലിയപാലത്തില്‍നിന്ന് നദിയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. അങ്ങാടി നെല്ലിക്കമണ്‍ തൈപ്പറമ്പില്‍ ബിബിനാണ് (29) മരിച്ചത്. ചൊവ്വാഴ്ച രാവിലെ വാഴക്കുന്നം ഭാഗത്തുകൂടി നദിയില്‍ മൃതദേഹം ഒഴുകിനടക്കുന്നതു കണ്ട നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് അഗ്നിരക്ഷസേനയെത്തി ചെറുകോലില്‍ വെച്ച് കരക്കടിപ്പിക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത് റാന്നിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു. സ്വകാര്യ ബസ് ജീവനക്കാരനായ ബിബിന്‍ അവിവാഹിതനാണ്.