മൂലമറ്റം: തട്ടുകടക്കാരനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. എ.കെ.ജി കോളനിയിൽ താമസിക്കുന്ന അമ്പാംകുഴിയിൽ കുഞ്ഞൂഞ്ഞിനെയാണ് (74) ചൊവ്വാഴ്ച രാവിലെ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. മൂലമറ്റത്ത് വർഷങ്ങളായി തട്ടുകട നടത്തിവരുകയായിരുന്നു. മൃതദേഹം തൊടുപുഴ ജില്ല ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ബുധനാഴ്ച രണ്ടിന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ. ഭാര്യ: ലൈല. മക്കൾ: ബിജു, ബിജി, ബിനീഷ്. മരുമക്കൾ: സിജി, അരുണിമ.