വാടാനപ്പള്ളി: വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന നടുവിൽക്കര പെരുമ്പായിൽ രവീന്ദ്രൻ (പി.വി. രവീന്ദ്രൻ മാസ്റ്റർ - 82) നിര്യാതനായി. തിരുമംഗലം യു.പി സ്കൂളിലെ ഹെഡ് മാസ്റ്ററായിരുന്നു. സി.പി.എം നാട്ടിക ഏരിയസെന്റർ, വാടാനപ്പള്ളി ലോക്കൽ കമ്മിറ്റിയംഗം, കർഷക സംഘം ജില്ല വൈസ് പ്രസിഡന്റ് എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. അധ്യാപക സമരവുമായി ബന്ധപെട്ട് ജയിൽവാസം അനുഭവിച്ചു. മികച്ച പ്രാസംഗികൻ കൂടിയായിരുന്നു. പഞ്ചായത്ത് അസോസിയേഷൻ ജില്ല പ്രസിഡന്റ്, വാടാനപ്പള്ളി സഹകരണ ബാങ്ക് പ്രസിഡന്റ്, കാർഷിക സർവകലാശാല ഗവേണിങ് ബോർഡ് അംഗം, കർഷക സംഘം ഏരിയ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. ഏങ്ങണ്ടിയൂർ നാഷ്നൽ സ്കൂൾ മാനേജർ ആയിരുന്നു. ഭാര്യ: രാധ (റിട്ട. പ്രധാനാധ്യാപിക എസ്.എം.യു.പി വാടാനപ്പള്ളി). മക്കൾ: മനോജ് (സിവിൽ സർവിസ് പരിശീലകൻ), അമ്പിളി (നാഷനൽ ഹൈസ്കൂൾ ഏങ്ങണ്ടിയൂർ ലാബ് അസിസ്റ്റന്റ്). മരുമക്കൾ: പ്രിയ ചന്ദ് (ജില്ല ജഡ്ജി കോഴിക്കോട്), ബൈജു കളത്തിൽ (ബിസിനസ്).