തൃശൂർ: അന്തർദേശീയ വോളിബാൾ താരവും കോച്ചും വെറ്ററൻസ് ലോക കായികമത്സര ജേതാവുമായിരുന്ന പാവറട്ടി ആന്റണി എന്നറിയപ്പെടുന്ന ചിറ്റിലപ്പിള്ളി പൗലോസിന്റെ മകൻ സി.പി. ആന്റണി (87) നിര്യാതനായി. ഭാര്യ: കെ.ജെ. ബേബി. മക്കൾ: റോബിൻ ആന്റണി (ഗ്രാഫിക് ഡിസൈനർ), റെന്നി ആന്റണി (റെയിൽവേ വോളി ബോൾ താരം), റീന ആന്റണി (അധ്യാപിക). മരുമക്കൾ: ജിഷ, നിഷ (റെയിൽവേ വോളിബാൾ താരം) ജോസഫ് കെന്നഡി (അക്കൗണ്ടന്റ്). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് പാലക്കൽ സെന്റ് മാത്യൂസ് ദേവാലയ സെമിത്തേരിയിൽ.