റാന്നി: വണ്‍വേ തെറ്റിച്ചുവന്ന വാഹനം ഇടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. അങ്ങാടി നെല്ലിക്കമണ്‍ മിനിവിലാസം കൃഷ്ണപിള്ളയുടെ മകന് ബാഹുലേയന് നായരാണ് (ബാബു -57) മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ നിയന്ത്രണംവിട്ട് പിന്നിലെത്തിയ ഇരുചക്രവാഹനത്തില്‍ തട്ടി. ഇതിലെ യാത്രക്കാര്‍ക്കും പരിക്കേറ്റു. ഇട്ടിയപ്പാറ പോസ്റ്റ് ഓഫിസ് ജങ്ഷനില്‍ തിരുവോണ ദിവസം വൈകീട്ട് മൂന്നോടാണ് സംഭവം.
റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രഥമശുശ്രൂഷ നല്കിയ ബാബുവിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പിക്അപ് വാന്‍ ഓടിച്ച കോട്ടയം പൂഞ്ഞാർ നടുഭാഗം മറ്റക്കാട് ഇലവുങ്കൽ അൻസലിനെതിരെ (30) പൊലീസ് കേസെടുത്തു.